ഇന്ദ്രൻസ് ചിത്രത്തിനും സെൻസർ ബോർഡിന്റെ വെട്ട്

Saturday 11 October 2025 2:00 AM IST

തിരുവനന്തപുരം: തീവ്ര ഇടതു ആശയങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തിൽ ഇന്ദ്രൻസ് ചിത്രം പ്രൈവറ്റിനും സെൻസർ ബോർഡിന്റെ വെട്ട്. മീനാക്ഷി അനൂപും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഒമ്പത് മാറ്റങ്ങളോടെയാണ് വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്നത്. ആഗസ്റ്റിലായിരുന്നു ആദ്യം ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. ഷെയിൻ നിഗം നായകനായെത്തുന്ന ഹാലിനും സെൻസർ ബോ‌ർഡ് മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു.