പേരാമ്പ്ര: പ്രതിഷേധിച്ച് കോൺഗ്രസ്
Saturday 11 October 2025 2:18 AM IST
തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.പിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഇന്നലെ രാത്രി സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധിച്ചു. ആലപ്പുഴയിലെ ദേശീയപാത പ്രവർത്തകർ ഉപരോധിച്ചു. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തലസ്ഥാനത്ത് പൊലീസ് ലാത്തിചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കോഴിക്കോട്ടും തൃശൂരിലും കണ്ണൂരിലും പാലക്കാട്ടും എറണാകുളത്തും കൊല്ലത്തും പ്രതിഷേധം നടന്നു. ഇന്നും കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും.