യൂണിറ്റി മാർച്ച് 31 മുതൽ
തിരുവനന്തപുരം:മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ 150ാം ജന്മദിനത്തോട് അനുബന്ധിച്ച് 31 മുതൽ നവംബർ 16 വരെ കേന്ദ്ര യുവജന-കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മേരാ യുവ ഭാരതിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ഏകതാ പദയാത്ര (യൂണിറ്റി മാർച്ച്) സംഘടിപ്പിക്കും.ഡിജിറ്റൽ ഘട്ടത്തിന്റെ ഭാഗമായി റീൽ മത്സരങ്ങൾ,ഉപന്യാസ രചന,യംഗ് ലീഡേഴ്സ് പ്രോഗ്രാം ക്വിസ് എന്നിവയും നടത്തുന്നുണ്ട്.മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്നവരെ ഉൾപ്പെടുത്തി ഗുജറാത്തിലെ കരംസാദിൽ നിന്ന് ഏകത പ്രതിമ സ്ഥാപിച്ചിരിക്കുന്ന കെവാഡിയയിലേക്ക് നടത്തുന്ന ദേശീയതല പദയാത്ര നവംബർ 26 മുതൽ ഡിസംബർ 6 വരെ നടക്കും.കേന്ദ്രമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ പദയാത്രയിൽ പങ്കെടുക്കുമെന്ന് മേരാ യുവ ഭാരത് ക്യാമ്പയിന്റെ ഭാരവാഹികളായ അനിൽ കുമാർ,അനൂപ് ആന്റണി,സുഹാസ് എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: https;//mybharat.gov.in/pages/unity_march.