ഇതാണോ പാമ്പിന്റെ അവസ്ഥ? എങ്കിൽ കൂടുതൽ സൂക്ഷിക്കണം, കടിയേൽക്കാൻ സാദ്ധ്യതയേറെ
തിരുവനന്തപുരം ജില്ലയിലെ പാങ്ങപ്പാറ താമരഭാഗം എന്ന സ്ഥലത്താണ് സംഭവം. ജെ സി ബി ഉപയോഗിച്ചു ജോലിക്കാർ മതിൽ പൊളിക്കുന്നതിനിടെ കരിങ്കല്ലുകൾ ദേഹത്ത് വീണ് മൂർഖൻ പാമ്പിന് പരിക്കേറ്റു. ഉടൻ തന്നെ അവിടെ നിന്ന പണിക്കാർ സ്നേക്ക് മാസ്റ്റർ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ വാവ സുരേഷ് പാമ്പിനെ കണ്ടു. വലിയ മൂർഖൻ പാമ്പ്, കരിങ്കല്ല് ദേഹത്ത് വീണ് ഗുരുതര പരിക്ക് പറ്റിയിരിക്കുകയാണ് പാമ്പിന്. പാമ്പിന് മുറിവേറ്റിരിക്കുന്ന സമയത്ത് കടിയേൽക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും അത് കടിയേറ്റാൽ കൂടുതൽ അപകടാവസ്ഥയിലാകുമെന്നും വാവ സുരേഷ് വ്യക്തമാക്കി.
അതിനാൽ വാവ സുരേഷ് വളരെ സൂക്ഷിച്ചാണ് മൂർഖനെ കരിങ്കല്ലിന് അടിയിൽ നിന്ന് പുറത്തെടുത്തത്. മൂർഖൻ പാമ്പിന്റെ ദേഹത്തെ മുറിവ് കണ്ട് എല്ലാവർക്കും വിഷമമായി. നിരവധി പാമ്പുകളെ പരിക്കുകളിൽ നിന്ന് രക്ഷിച്ചിട്ടുള്ള വാവ സുരേഷ് മൂർഖൻ പാമ്പിന് പ്രഥമ ശുശ്രൂഷ നൽകി. കാണുക കരളലിയിക്കുന്ന കാഴ്ചളുമായി എത്തിയ വാവ സുരേഷിന്റെ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.