ബി.എം.എസ് പദയാത്ര നടത്തി
Sunday 12 October 2025 12:41 AM IST
തോപ്പുംപടി: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബി.എം.എസ് ഐലൻഡ് ഉപമേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. വാത്തുരുത്തിയിൽ നിന്ന് ആരംഭിച്ച പദയാത്ര ജില്ലാ ഉപാദ്ധ്യക്ഷൻ എസ്. സജികുമാർ ഉദ്ഘാടനം ചെയ്തു. എൻ.ബി. രതീഷ് ആയിരുന്നു ജാഥാ ക്യാപ്ടൻ. നേവൽ ബേസ് വേമ്പനാട് ഗേറ്റിൽ നടന്ന പദയാത്രയുടെ സമാപന യോഗത്തിൽ ജില്ലാ അദ്ധ്യക്ഷൻ സതീഷ് ആർ. പൈ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വി.ജി. ബിജു, കൊച്ചി മേഖലാ പ്രസിഡന്റ് കെ.ആർ. രവീന്ദ്രൻ, മേഖലാ ജോയിൻ സെക്രട്ടറി എൻ.എസ്. സലി, ഷിബു സരോവരം, വി. സന്തോഷ്. എന്നിവർ സംസാരിച്ചു.