ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ളാസുകൾ ഉണ്ടാവില്ല; കാലിക്കറ്റ് സർവകലാശാല അനിശ്ചിതകാലത്തേയ്ക്ക് അടച്ചു

Saturday 11 October 2025 3:49 PM IST

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ളാസുകൾ ഉണ്ടാവില്ലെന്നാണ് കോളേജ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഹോസ്റ്റലുകൾ ഒഴിഞ്ഞുപോകണമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം മുതലാണ് ക്യാമ്പസിൽ സംഘർഷം ഉണ്ടായത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ.പി രവീന്ദ്രൻ പറഞ്ഞു.