പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Sunday 12 October 2025 12:50 AM IST
സംസ്ഥാന നിർവ്വാഹക സമിതി അംഗം മിനി സോമൻ പ്രതിഷേധ ജ്വാല സമരം ഉദ്ഘാടനം ചെയ്യുന്നു

ആമ്പല്ലൂർ: ചാലയ്ക്കൽ 68-ാം നമ്പർ അങ്കണവാടിയിലേയ്ക്കുള്ള തകർന്നുകിടക്കുന്ന റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുക, അങ്കണവാടി റോഡിനോടുള്ള ആമ്പല്ലൂർ പഞ്ചായത്ത് ഭരണസമിതിയുടെയും വാർഡ് മെമ്പറുടെയും അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ആമ്പല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം മിനി സോമൻ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശശി പാലോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജു തെക്കൻ, ബ്ലോക്ക് പ്രസിഡന്റ് ബൈജു ചാക്കോ, കെ.പി. ജോണി, അൻസ്, സോമൻ എന്നിവർ പ്രസംഗിച്ചു. നിരവധി പേർ പങ്കെടുത്തു.