കേരളോത്സവത്തിന് തുടക്കം

Sunday 12 October 2025 12:56 AM IST

വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നായരമ്പലം ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. സാജിത് അദ്ധ്യക്ഷത വഹിച്ചു. നാളെ രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സാഹിത്യ രചനാ മത്സരങ്ങൾ, 13ന് രാവിലെ ചെസ് 18ന് രാവിലെ മുനമ്പത്ത് ക്രിക്കറ്റ്, ഞാറക്കൽ സ്‌പോർട്ട്‌സ് സെന്ററിൽ നീന്തൽ, പെരുമ്പിള്ളി മറെല്ലോ പബ്ലിക് സ്‌കൂളിൽ ബാസ്‌ക്കറ്റ് ബാൾ. 19ന് പള്ളത്താംകുളങ്ങരയിൽ അത്‌ലറ്റിക്‌സ്, ചെറായി ഗൗരീശ്വരത്ത് വോളിബാൾ, വൈകിട്ട് കബടി, വടംവലി, അയ്യമ്പിള്ളിയിൽ ബാഡ്മിന്റൻ, കെ.പി.എം.എച്ച്.എസിൽ അത്‌ലറ്റിക്സ്. 20ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കലാമത്സരങ്ങൾ.