അവകാശ സംരക്ഷണ ക്യാമ്പയിൻ

Sunday 12 October 2025 12:03 AM IST

കളമശേരി: കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ കളമശേരി യൂണിറ്റ് സംഘടിപ്പിച്ച അവകാശ സംരക്ഷണ ക്യാമ്പയിനും ഒപ്പ് ശേഖരണവും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. റുക്കിയ ജമാൽ ഉദ്ഘാടനം ചെയ്തു. പൊതുടാപ്പുകളുടെ വെള്ളക്കരം ഇനത്തിൽ വാട്ടർ അതോറിട്ടിക്ക് ലഭിക്കേണ്ട നഗരസഭകളുടെയും പഞ്ചായത്തുകളുടെയും കോടികളുടെ കുടിശിക വകമാറ്റിയത് തിരികെ നൽകുക, കെ.എസ്.ഇ.ബിക്ക് 10 കോടി രൂപ കൈമാറാനുള്ള എസ്ക്രോ അക്കൗണ്ട് എഗ്രിമെന്റ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ക്യാമ്പയിൻ. ടി.കെ. ഷാനി, ജോർജ്, ടി.എസ്. സുബേഷ് കുമാർ, അബ്ദുൽ അസീസ്, ജോമോൻ ജോൺ, എൻ.കെ. സന്തോഷ്, ചന്ദ്രബോസ്, സിജോ തോമസ് തുടങ്ങിയവർ സംസാരിച്ചു.