ഡി.വൈ.എഫ്.ഐ നൈറ്റ് മാർച്ച്
Sunday 12 October 2025 12:19 AM IST
മൂവാറ്റുപുഴ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശത്തിനും വംശഹത്യയ്ക്കുമെതിരെ മൂവാറ്റുപുഴയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം. പൊരുതുന്ന പലസ്തീനൊപ്പം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി സാമ്രാജ്യത്വ വിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിൽ നിന്ന് ആരംഭിച്ച മാർച്ച് പായിപ്ര കവലയിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് കെ.കെ. അനീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ, ട്രഷറർ അൻസൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.