'തിര' നാഷണൽ ഷോർട്ട് ഫിലിംഫെസ്റ്റിവൽ: എൻട്രികൾ ക്ഷണിച്ചു
Sunday 12 October 2025 1:25 AM IST
കൊച്ചി: സീ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്രിയേറ്റീവ് അക്കാഡമിയുടെ 'തിര' ഷോർട്ട് ഫിലിം ഫെസ്റ്രിവലിലേക്ക് എൻട്രികൾ ക്ഷണിച്ചതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡ്രീം, ഇക്വാലിറ്രി, ചൈൽഡ് അബ്യൂസ്, പെറ്റ് ലവ് എന്നീ വിഷയങ്ങളിലാണ് എൻട്രികൾ അയക്കേണ്ടത്. മത്സരത്തിനുള്ള രജിസ്ട്രേഷൻ 25ന് അവസാനിക്കും. എൻട്രികൾ സമർപ്പിക്കേണ്ട അവസാനതീയതി നവംബർ 25 വൈകിട്ട് 5. മികച്ച ഷോർട്ട് ഫിലിമിന് ടൈറ്റിൽ അവാർഡ്, മികച്ച സംവിധായകൻ, മികച്ച എഡിറ്റർ, ഛായാഗ്രാഹകൻ എന്നിങ്ങനെയാണ് അവാർഡ്. ഫോൺ: 7034341034.