പുസ്തകം പ്രകാശനം ചെയ്തു
Sunday 12 October 2025 12:37 AM IST
പാറക്കടവ്: സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകനായ പ്രൊഫ. പി മമ്മുവിന്റെ നാലാമത്തെ പുസ്തകം “തിളങ്ങുന്ന പാറക്കടവ് ജുമുഅത്ത് പള്ളിയും മതബോധന പ്രസ്ഥാനവും” എന്ന ചരിത്ര പുസ്തകം മൊകേരി ഗവ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.കെ. അഷ്റഫ് പ്രകാശനം ചെയ്തു. പാറക്കടവ് ശംസുൽ ഉലമാ യിൽ നടന്ന ചടങ്ങിൽ
അഹമ്മദ് പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. വരയിൽ കുഞ്ഞബ്ദുല്ല മുസ്ലിയാർ പ്രാർത്ഥന നടത്തി. എം. ഉസ്മാൻ, ടി.കെ. ഖാലിദ്, ഹമീദ് ദാരിമി, ബി.പി. മൂസ്സ, സലാം ഫൈസി, വി.പി. ഉസ്മാൻ, താജ് വളപ്പിൽ, വി.കെ.അബൂബക്കർ, പി.പി. ഹമീദ്, ഉമർ കല്ലേളി, ചെറ്റക്കണ്ടി അഹമ്മദ്, ടി.കെ. ഇസ്മായിൽ, അബ്ദുറഹിമാൻ പഴയങ്ങാടി പ്രസംഗിച്ചു.