ഏകദിന പരിശീലനം
Sunday 12 October 2025 12:57 AM IST
കടലുണ്ടി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി - ഫറോക്ക് സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പാലിയേറ്റീവ് ദിനത്തിൽ കടലുണ്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പാലിയേറ്റിവ് വളണ്ടിയർ ഏകദിന പരിശീലനം നടന്നു. ടി.രാധാ ഗോപി ഉദ്ഘാടനം ചെയ്തു. കെ.വി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ ശൈലജ, വി.അനുഷ, ഡോ.പി ചന്ദ്രശേഖരൻ, പി.പി ആനന്ദൻ, ഒ.ഭക്തവത്സലൻ, കെ.ജയപ്രകാശൻ, ടി സുഷമ, ബാബു മൂത്തേടത്ത്, പി ഉമ്മർ ബാദുഷ, ഗിജിത്ത് കെ,കെ സജിത്ത് കുമാർ, പീറ്റർ സുബാലിതൻ പ്രസംഗിച്ചു. കെ.കെ സത്യപാലൻ, ഏ.വി ലീന, ഡോ. ജിതിൻ ഫ്രാൻസിസ്സ്, ഡോ. അക്ഷയ്അബ്രഹാം ക്ലാസെടുത്തു.