ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം
Sunday 12 October 2025 12:59 AM IST
നാദാപുരം: കല്ലാച്ചി ഗവ. യു.പി. സ്‌കൂളിലെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച ഓപ്പൺ സ്റ്റേജ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അഖില മര്യാട്ട് അദ്ധ്യക്ഷയായി.
സംസ്ഥാന തലത്തിൽ പ്രതിഭകളായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർക്കുള്ള ഉപഹാരം എം.സി. സുബൈർ വിതരണം ചെയ്തു .
ആർ. രവി,സി.കെ. നാസർ, ജനീദ ഫിർദൗസ്, അഡ്വ. എ സജീവൻ, ദിലീപ് കുമാർ, വി. അബ്ദുൽ ജലീൽ, നിഷ മനോജ്,
വി.പി. കുഞ്ഞികൃഷ്‌ണൻ, എം.പി. സൂപ്പി, കെ.എം.രഘുനാഥ്, സുഗതൻ, കെ.ടി.കെ. ചന്ദ്രൻ , കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത, പി.ടി.എ. പ്രസിഡന്റ് അനൂപ് എന്നിവർ പ്രസംഗിച്ചു.