ആരോഗ്യരംഗത്ത് കല്യാൺ ജുവലേഴ്‌സിന്റെ ഇടപെടൽ ഗുണകരമെന്ന് മുഖ്യമന്ത്രി
തൃശൂർ: കല്യാൺ ജുവലേഴ്‌സിന്റെ ആരോഗ്യരംഗത്തെ ഇടപെടൽ നാടിന് ഉപകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കല്യാൺ ജുവലേഴ്‌സ് ഫൗണ്ടേഷന്റെ ഡയാലിസിസ് സെന്റർ തൃശൂർ മുതുവറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയാലിസിസിന് പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് സഹായമായി കല്യാൺ ജുവലേഴ്‌സ് ഡയാലിസിസ് സെന്റർ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കല്യാൺ ജുവലേഴ്‌സ് ചെയർമാൻ വിനോദ് റായ്, മാനേജിംഗ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ, എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, സ്വതന്ത്ര ഡയറക്ടർമാരായ എ.ഡി.എം.ചാവലി, സി.ആർ.രാജഗോപാൽ എന്നിവരും സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ, അമല ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ, ടി.എസ്.അനന്തരാമൻ, ടി.എസ്.പട്ടാഭിരാമൻ, ടി.എസ്.ബലരാമൻ, ടി.എസ്.രാമചന്ദ്രൻ, ആർ.കാർത്തിക് എന്നിവരും പങ്കെടുത്തു. 12.5 കോടി രൂപ നിക്ഷേപത്തിൽ 14 ഡയാലിസിസ് മെഷീനുകളുമായാണ് സെന്റർ ആരംഭിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ഡയാലിസിസ് ചികിത്സയും ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. മാസത്തിൽ ശരാശരി 700 ഡയാലിസിസ് സെഷനുകൾ നടത്താനാകും. അമല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിനാണ് സെന്ററിന്റെ പരിപാലനച്ചുമതല.