രാഷ്ട്രപതി 22ന് കേരളത്തിൽ
Sunday 12 October 2025 12:00 AM IST
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു 22ന് കേരളത്തിലെത്തും. ശബരിമല ദർശനത്തിനായി പ്രത്യേക വിമാനത്തിൽ രാവിലെ 10.35ന് നെടുമ്പാശ്ശേരിയിലെത്തുന്ന രാഷ്ട്രപതി അവിടെനിന്ന് വ്യോമസേനാ ഹെലികോപ്ടറിൽ നിലയ്ക്കലിലെത്തും. റോഡുമാർഗം 12.10ന് പമ്പയിലെത്തും. പ്രത്യേക വാഹനത്തിൽ ഉച്ചയ്ക്ക് ഒന്നിന് ശബരിമലയിലെത്തും. ദർശനത്തിനു ശേഷം തിരുവനന്തപുരത്തെത്തി രാജ്ഭവനിൽ വിശ്രമം. 23ന് രാവിലെ 11.15ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 4.15-ന് പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയാവും.