മുനമ്പം: മുഖ്യമന്ത്രിയുടെ യോഗം നാളെ

Sunday 12 October 2025 12:00 AM IST

കൊച്ചി​: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശകളിൽ സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ചി​ട്ടുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. ഫാ. ആന്റണി സേവ്യർ തറയിലിന്റെ നേതൃത്വത്തിൽ മുനമ്പം സമരസമിതി ഭാരവാഹി​കൾ മന്ത്രി​യെ സന്ദർശി​ച്ച് നന്ദി​ അറി​യി​ച്ചു.