പ്രതിഷേധ പ്രകടനവും യോഗവും

Saturday 11 October 2025 11:11 PM IST

കുന്നന്താനം: ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ സംസ്ഥാന സർക്കാർ കോൺഗ്രസ് നേതാക്കൾക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം പിക്കെതിരായ പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. റെജി തോമസ്, കോശി പി. സക്കറിയ, ലാലു തോമസ്, സുരേഷ് ബാബു പാലാഴി, അഖിൽ ഓമനക്കുട്ടൻ, എ ഡി ജോൺ, അഡ്വ. വിബിത ബാബു, അഡ്വ സാം പട്ടേരി, മാലതി സുരേന്ദ്രൻ, സുനിൽ നിരവുപുലം, ഗ്രേസി മാത്യു, അനിൽ തോമസ്, മാന്താനം ലാലൻ, മണിരാജ് പുന്നിലം, എം കെ സുബാഷ് കുമാർ, ചെറിയാൻ മണ്ണഞ്ചേരി, ലിൻസൺ പാറോലിക്കൽ, കെ ജി സാബു, ബിനു ജേക്കബ്, റെജി ചാക്കോ, വി റ്റി ഷാജി, രാമചന്ദ്രൻ കാലായിൽ, അശോക് കുമാർ, കവിയൂർ, കെ പി സെൽവകുമാർ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, മോഹൻ കോടമല, ബെൻസി അലക്‌സ്, ബാബു കുറുമ്പേശ്വരം, എം വി തോമസ്, രാധാമണിയമ്മ, സുനിൽ കുമാർ ആഞ്ഞിലിത്താനം, ജോജോ വടവന, അനീഷ് കെ മാത്യു, വർഗീസ് മാത്യു, തമ്പി പല്ലാട്ട്, അനു ഊത്തുകുഴി, ബൈജി ചെള്ളേട്ട്, മനോജ് കവിയൂർ, സുജി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.