കായികമേള വിജയികൾ
Sunday 12 October 2025 12:14 PM IST
തിരുവമ്പാടി: മുക്കം ഉപജില്ല കായിക മേളയിൽ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ 510 പോയിൻ്റോടെ ഓവറോൾ ജേതാക്കളായി. കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്ക്കൂൾ 105 പോയൻ്റോടെ റണ്ണറപ്പായി. തോട്ടുമുക്കം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ 53 പോയിൻ്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുകാല അദ്ധ്യക്ഷനായ സമാപന സമ്മേളനത്തിൽ വിജയികൾക്കുളള ട്രോഫികൾ വിതരണം ചെയ്തു. യോഗത്തിൽ ദീപ്തി വി, സുനിൽ ജോസഫ്, ബിനു ബേബി, ജോളി ജോസഫ്, സിബി കുര്യാക്കോസ്, വിത്സൺ.ടി മാത്യു, എഡ്വേർഡ് പ്രസംഗിച്ചു.