ലോക് കല്യാൺ മേള
Saturday 11 October 2025 11:15 PM IST
പത്തനംതിട്ട : വഴിയോരക്കച്ചവടക്കാർക്കായി ലോക് കല്യാൺ മേള നടത്തി. നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ആർ. സാബു, എൻ.യു എൽ.എം സിറ്റി പ്രാെജക്ട് ഓഫീസർ അജി എസ്. കുമാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി മിനി സന്തോഷ്, എൻ.യു എൽ.എം സിറ്റി മിഷൻ മാനേജർ സുനിത വി, കമ്മ്യൂണിറ്റി ഓർഗനൈസർ ജയലക്ഷ്മി ടി.ടി, സി.ഡി.എസ് ഉപസമിതി കൺവീനർ സന്ധ്യ, ലേഖ, ഇൻഡ്യ പോസ്റ്റ് പേയ്‌മെന്റ്‌സ് എക്‌സിക്യൂട്ടീവുമാരായ അരവിന്ദ്, മേഘ, അഭിരാം തുടങ്ങിയവർ പങ്കെടുത്തു.