സ്വീകരണം നൽകി
Saturday 11 October 2025 11:16 PM IST
റാന്നി: ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ മന്നം ട്രോഫി നേടിയ മേലുകര, കോറ്റാത്തൂർ - കൈതക്കോടി പള്ളിയോടങ്ങൾക്ക് റാന്നി അവിട്ടം ജലോത്സവ സമിതിയും തോട്ടമൺകാവ് ക്ഷേത്രവും ചേർന്ന് സ്വീകരണം നൽകി. ദേവസ്വം പ്രസിഡന്റ് ഷൈൻ.ജി.കുറുപ്പ്, സെക്രട്ടറി ശ്രീകുമാർ, ട്രഷറർ സി .എൻ .പ്രസാദ്, ജേക്കബ് മാത്യു കരിക്കുറ്റിയിൽ, റിങ്കു ചെറിയാൻ, ടി.കെ.രാജപ്പൻ , രവി കുന്നയ്ക്കാട്ട്, ശ്രീനി ശാസ്താംകോവിൽ, വി.കെ.രാജഗോപാൽ,സ്മിജു ജേക്കബ് എന്നിവർ പങ്കെടുത്തു. . സന്തോഷ് പണിക്കർ, കെ.ജി.രാജീവ്, സുനിൽ കാക്കനാട്ട്, ബിനോജ് മുട്ടു മണ്ണിൽ , രാജേഷ് ചന്ദ്രൻ, പി.എസ്. രഘു എന്നിവർ നേതൃത്വം നൽകി.