കുടുംബയോഗം

Saturday 11 October 2025 11:17 PM IST

തുമ്പമൺ: തുമ്പമൺ നോർത്ത് തടത്തിൽ കുടുംബയോഗത്തിന്റെ ഒരു വർഷം നീണ്ടുനിന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മലങ്കര ഓർത്തഡോക്സ് സഭ അഹമ്മദബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് ആലീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു തുമ്പമൺ നോർത്ത് സെന്റ് മേരീസ് കാദീശ്ത്താ പള്ളി വികാരി ഫാ.ജേക്കബ് കല്ലിച്ചേത്ത് മുഖ്യപ്രഭാഷണം നടത്തി. ഫാ.എബിൻ സഖറിയ, റൂബി ജോൺ, അഡ്വ.സുരേഷ് കോശി, എൽസി പൗലോസ്, ഷിബു.കെ. ഏബ്രഹാം, കെ.സി.ജോർജ്, പ്രൊഫ.വി.വർഗീസ്, സിജു ജോൺ, കോരുള കെ.ജേക്കബ്ബ്, ബാബു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.