കെ.എസ്.ആർ.ടി.സി ഗ്യാരേജ് വൃത്തിഹീനമായി കിടക്കുന്നു: കണ്ണടച്ച് ഗതാഗത വകുപ്പ്

Sunday 12 October 2025 12:54 AM IST

നി​ല​മ്പൂ​ർ​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഗ്യാ​രേ​ജ് ​വൃ​ത്തി​ഹീ​ന​മാ​യ​ ​കി​ട​ക്കു​ന്നു.​ ​മെ​ക്കാ​നി​ക്കു​ക​ൾ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​തും​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​തു​മാ​യ​ ​ഗ്യാ​രേ​ജാ​ണ് ​വൃ​ത്തി​ഹീ​ന​മാ​യി​ ​കി​ട​ക്കു​ന്ന​ത്.​ ​സെ​പ്ടി​ക് ​ടാ​ങ്കി​ൽ​ ​നി​ന്നും​ ​മ​ലി​ന​ജ​ലം​ ​പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ ​അ​വ​സ്ഥ​യി​ലാ​ണ്.​ ​ഈ​ ​ദു​ര​വ​സ്ഥ​യ്ക്ക് ​പ​രി​ഹാ​രം​ ​ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ​യൂ​ണി​യ​നു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​ത​വ​ണ​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടും​ ​​ ​ന​ട​പ​ടിയുണ്ടായി​ല്ല.​ ​സം​സ്ഥാ​ന​ത്തെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി.​ ​ഗ്യാ​രേ​ജു​ക​ൾ​ ​എ​ല്ലാം​ ​ക്ലി​യ​റാ​യി​ ​കി​ട​ക്കു​ന്നു​വെ​ന്ന് ​മ​ന്ത്രി​ ​പ​റ​യു​മ്പോ​ഴാ​ണ് ​മൂ​ക്കു​പൊ​ത്തി​ ​മെ​ക്കാ​നി​ക്കു​ക​ൾ​ ​ ജോലി​ ​ചെ​യ്യു​ന്ന​ത്.​ ​പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​ ​കേ​ന്ദ്ര​മാ​യി​ ​മാ​റാ​വു​ന്ന​ ​അ​വ​സ്ഥ​യി​ലാ​ണ് ​ഇ​വി​ടം.​ ​

കരാറുകാർ വരുന്നില്ല

​ക​രാ​റു​കാ​ർ​ക്ക് ​യ​ഥാ​സ​മ​യം​ ​പ​ണം​ ​കി​ട്ടാ​ത്ത​ ​അ​വ​സ്ഥ​യി​ൽ​ ​ടെ​ൻ​ഡ​ർ​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​ആ​രും​ ​ത​യ്യാ​റാ​കു​ന്നി​ല്ല.​ ​ഇ​താ​ണ് ​അ​റ്റ​കു​റ്റ​പ്പ​ണി​ ​വൈ​കി​ക്കു​ന്ന​ത്.​ 50,000​ ​രൂ​പ​ ​മു​ട​ക്കി​യാ​ൽ​ ​തീ​ർ​ക്കാ​വു​ന്ന​ ​പ്ര​വൃ​ത്തി​ക​ളാ​ണു​ള്ള​ത്.​

25​ ​മെ​ക്കാ​നി​ക്ക​ൽ​ ​വി​ഭാ​ഗ​ത്തി​ലെ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​പു​റ​മെ​ 175​ ​ഓ​ളം​ ​മ​റ്റ് ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള​ ​ജീ​വ​ന​ക്കാ​രു​മു​ള്ള​ ​നി​ല​മ്പൂ​ർ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​യി​ലാ​ണ് ​വൃ​ത്തി​ഹീ​ന​മാ​യ​ ​ഈ​ ​ഗ്യാ​രേ​ജു​ള്ള​ത്.

​വ​കു​പ്പ് ​മ​ന്ത്രി​യും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി.​ ​മാ​നേ​ജ്‌​മെ​ന്റും​ ​മ​ന​സ് ​വ​ച്ചാ​ൽ​ ​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​പ​രി​ഹ​രി​ക്കാ​വു​ന്ന​ ​പ്ര​ശ്ന​മാ​ണ്.​ ​ഇ​പ്പോ​ഴും​ ​പ​രി​ഹാ​രം​ ​കാ​ണാ​തെ​ ​കി​ട​ക്കു​ന്ന​ത്.​ ​

അ​ടി​യ​ന്ത​ര​ ​പ്രാ​ധാ​ന്യ​ത്തോ​ടെ ഗ്യാ​രേ​ജി​ന്റെ​ ​അ​റ്റ​കു​റ്റ​പ​ണി​ക്ക് ​മ​ന്ത്രി​യും​ ​വ​കു​പ്പും​ ​ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​ആ​വ​ശ്യം