ഓണറേറിയം വേണം
Sunday 12 October 2025 1:13 AM IST
കഞ്ചിക്കോട്: വീട്ടമ്മമാർ പ്രക്ഷോഭത്തിലേക്ക്. അടുക്കളയുടെ നാല് ചുമരിനകത്ത് ഒതുങ്ങി കൂടുന്നവർക്ക് സർക്കാർ പരിഗണന വേണം എന്നാവശ്യപ്പെട്ടാണ് കുടുംബിനികൾ സമരത്തിന് ഒരുങ്ങുന്നത്. മറ്റു ജോലികൾക്ക് പോകാതെ വീട്ടുജോലി ചെയ്യുന്ന വീട്ടമ്മമാർക്ക് സർക്കാർ ഓണറേറിയം നൽകണമെന്നാണ് ആവശ്യം. ഗാർഹിക തൊഴിലാളി യൂണിയൻ പുതുശ്ശേരി ഏരിയ കൺവെൻഷനിലാണ് ആവശ്യം ഉയർന്നത്. കൺവെൻഷൻ ഈ വിഷയത്തിൽ പ്രമേയം പാസാക്കുകയും ചെയ്തു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എസ്.ബി.രാജു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.