താക്കോൽ ദാനം
Sunday 12 October 2025 1:15 AM IST
പട്ടാമ്പി: കെ.എൻ.എം വിളത്തൂർ യൂണിറ്റ് നിർമ്മിച്ച പറളിയിൽ ഇസ്മായിൽ മൗലവി മെമ്മോറിയൽ എഡ്യൂക്കേഷൻ കോംപ്ലക്സിന്റെ ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ നിർവ്വഹിച്ചു. കോംപ്ലക്സിലെ മർഹും ആണിക്കൽ മൊയ്തീൻകുട്ടി ഹാജി ബ്ലോക്കിൽ ആരംഭിക്കുന്ന ബഡ്സ് സ്കൂൾ ബ്‌ളോക്കിന്റെ താക്കോൽ തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ.അസീസിന് പ്രൊഫ. മുഹമ്മദ് നജീബ് കൈമാറി. കെ.ജെ.യു ട്രഷറർ എ.കെ.ഈസ അബൂബക്കർ മദനി അദ്ധ്യക്ഷനായി. അലി ശാക്കിർ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി.