ശബരിമല:കവർന്ന സ്വർണം കണ്ടെടുക്കുക ശ്രമകരം

Sunday 12 October 2025 12:40 AM IST

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും ശ്രീകോവിലിന്റെ കട്ടിളയിൽ നിന്നും കവർന്ന അരകിലോയോളം സ്വർണം കണ്ടെടുക്കുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ള വെല്ലുവിളി. ഉണ്ണികൃഷണൻ പോറ്റി എത്തിച്ച പാളികളിൽ നിന്ന് സ്വർണം നീക്കിയെന്നാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. കട്ടിളയുടെ പാളികൾ സ്വർണം പൂശിയതിനുശഷം ബാക്കിവന്ന 474.9 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതായാണ് മൊഴി. ഈ സ്വർണം കണ്ടെടുക്കക ശ്രമകരമായിരിക്കും. സന്നിധാനത്ത് നിന്ന് കൊണ്ടുപോയ 14 ഭാഗങ്ങളായുള്ള സ്വർണപ്പാളികൾ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെത്തിച്ചത് മുറിച്ച് വിൽക്കാനായിരുന്നെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. 39 ദിവസം കഴിഞ്ഞാണ് സ്വർണംപൂശാനായി പാളി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. തങ്ങൾക്ക് കൈമാറിയത് ചെമ്പ് മാത്രമെന്നാണ് സ്മാർട്ട് ക്രിയേഷൻസിന്റെ എം.ഡിയും അഭിഭാഷകനും ആദ്യം പറഞ്ഞിരുന്നത്. ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തതോടെ നിലപാട് മാറ്റി. പഴയപാളിയുടെ പകർപ്പിൽ അച്ച് തയ്യാറാക്കി അതേപോലെ പുതിയ ചെമ്പു പാളിയുണ്ടാക്കി സ്വർണം പൂശിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം. പാളികൾ മുറിച്ച് സമ്പന്നരായ ഭക്തർക്ക് വിറ്റതാണെന്നും സംശയമുണ്ട്. വിശദമായ അന്വേഷണത്തിലേ ഇക്കാര്യങ്ങൾ കണ്ടെത്താനാവൂ.

രേ​ഖ​യും​ ​മ​ഹ​സ​റും​ ​സ്റ്റോ​ക്കും ത​മ്മി​ൽ​ ​പൊ​രു​ത്ത​ക്കേ​ട്

ഹൈ​ക്കോ​ട​തി​യു​ടെ​ ​നി​ർ​ദേ​ശ​പ്ര​കാ​രം​ ​ശ​ബ​രി​മ​ല​യി​ൽ​ ​അ​മി​ക്ക​സ് ​ക്യൂ​റി​ ​റി​ട്ട.​ജ​സ്റ്റി​സ് ​കെ.​ടി.​ശ​ങ്ക​ര​ൻ്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്ട്രോം​ഗ് ​റൂം​ ​തു​റ​ന്ന് ​പ​രി​ശോ​ധ​ന​ ​തു​ട​ങ്ങി.​ ​ര​ജി​സ്റ്റ​റും​ ​മ​ഹ​സ​റും​ ​സ്റ്റോ​ക്കും​ ​ത​മ്മി​ൽ​ ​വൈ​രു​ദ്ധ്യ​മു​ള്ള​താ​യി​ ​അ​മി​ക്ക​സ് ​ക്യൂ​റി​ ​ക​ണ്ടെ​ത്തി​യെ​ന്നാ​ണ് ​ല​ഭി​ക്കു​ന്ന​ ​വി​വ​രം.​ ​അ​തി​നാ​ൽ​ ​നാ​ളെ​യും​ ​പ​രി​ശോ​ധ​ന​ ​തു​ട​രും.​ ​സ്വ​ർ​ണ​പ്പാ​ളി​ക​ൾ,​ ​സ്വ​ർ​ണ​ ​പീ​ഠം,​ ​പ​ഴ​യ​ ​വാ​തി​ൽ,​ ​ക​ട്ടി​ള​ ​എ​ന്നി​വ​യു​ൾ​പ്പ​ടെ​യു​ള്ള​ ​സ​ന്നി​ധാ​ന​ത്തെ​ ​മ​റ്റ് ​വ​സ്തു​ക്ക​ളു​ടെ​ ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​കാ​ല​താ​മ​സം​ ​ഉ​ണ്ടാ​യേ​ക്കും.​ ​സ​ന്നി​ധാ​ന​ത്തെ​യും​ ​സ​ന്നി​ധാ​ന​ത്തെ​ ​സ്ട്രോം​ഗ് ​റൂ​മി​ലെ​യും​ ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​യ​ശേ​ഷം​ ​മാ​ത്ര​മേ,​ ​തി​രു​വി​താം​കൂ​ർ​ ​മ​ഹാ​രാ​ജാ​വ് ​സ​മ​ർ​പ്പി​ച്ച​ ​ത​ങ്ക​യ​ങ്കി​ ​അ​ട​ക്കം​ ​വി​ല​യേ​റി​യ​ ​നി​ര​വ​ധി​ ​തി​രു​വാ​ഭ​ര​ണ​ങ്ങ​ളും​ ​വ​ഴി​പാ​ട് ​ഉ​രു​പ്പ​ടി​ക​ളും​ ​സൂ​ക്ഷി​ക്കു​ന്ന​ ​ആ​റ​ന്മു​ള​യി​ലെ​ ​പ്ര​ധാ​ന​ ​സ്ട്രോം​ഗ് ​റൂ​മി​ലെ​ ​പ​രി​ശോ​ധ​ന​ ​ന​ട​ക്കാ​ൻ​ ​സാ​ധ്യ​ത​യു​ള്ളു.​ ​ഇ​വി​ടെ​ ​ഒ​രു​ ​ഭ​ക്ത​ൻ​ ​സ​മ​ർ​പ്പി​ച്ച​ ​സ്വ​ർ​ണം​ ​കാ​ണാ​നി​ല്ല​ ​എ​ന്ന​ ​പ​രാ​തി​ ​നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ,​ ​വി​ശ്വാ​സി​ക​ൾ​ ​ആ​ശ​ങ്ക​യി​ലാ​ണ്.ശ​ബ​രി​മ​ല​ ​സ്പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​ആ​ർ.​ജ​യ​കൃ​ഷ്ണ​ൻ​ ​പ​രി​ശോ​ധ​ന​യു​ടെ​ ​ഭാ​ഗ​മാ​യി​ ​സ​ന്നി​ധാ​ന​ത്ത് ​എ​ത്തി​യി​ട്ടു​ണ്ട്.​ ​ശ​ബ​രി​മ​ല​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ,​ ​തി​രു​വാ​ഭ​ര​ണം​ ​സ്പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​എ​ന്നി​വ​രെ​ ​കൂ​ടാ​തെ​ ​അ​മി​ക്ക​സ് ​ക്യൂ​റി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​എ​ത്തി​യ​ ​സ്മി​ത്ത് ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​സം​ഘം​ ​വ​ഴി​പാ​ട് ​സാ​ധ​ന​ങ്ങ​ളു​ടെ​ ​ആ​ധി​കാ​രി​ക​ത​ ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

സെ​ക്ര​ട്ടേ​റി​യ​റ്റ് ​ ധ​ർ​ണ​ 15​ന്

സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്കെ​തി​രെ​ ​ഹി​ന്ദു​ ​ഐ​ക്യ​വേ​ദി,​ശ​ബ​രി​മ​ല​ ​അ​യ്യ​പ്പ​സേ​വാ​സ​മാ​ജം​ ​എ​ന്നി​വ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ15​ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​ധ​ർ​ണ​ ​ന​ട​ത്തു​മെ​ന്ന് ​ഹി​ന്ദു​ ​ഐ​ക്യ​വേ​ദി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ആ​ർ.​വി.​ ​ബാ​ബു.​ ​​ക​ന്യാ​കു​മാ​രി​ ​വെ​ള്ളി​മ​ലൈ​ ​സ്വാ​മി​ ​ചൈ​ത​ന്യാ​ന​ന്ദ​ജി​ ​മ​ഹാ​രാ​ജ് ​ധ​ർ​ണ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​