പേരാമ്പ്ര ലാത്തികൊണ്ടുള്ള കോൽക്കളി: കുഞ്ഞാലിക്കുട്ടി

Sunday 12 October 2025 12:42 AM IST

മലപ്പുറം: പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പിക്ക് പരിക്കേറ്റതിൽ ലാത്തിച്ചാർജ് നടത്തിയില്ലെന്ന് പൊലീസുകാർക്ക് പറയാനാകില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. അവർ ലാത്തി കൊണ്ട് കോൽക്കളി കളിക്കുകയാണ് ചെയ്തത്. ലാത്തികൾ നിരന്തരം പൊങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രതിഷേധിച്ച പ്രവർത്തകരുടെ തലയ്ക്ക് നോക്കി അടിച്ചു. ശബരിമല പ്രശ്നത്തിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.