വിദ്യാർത്ഥി സംഘർഷം: കാലിക്കറ്റ് സർവകലാശാലാ കാമ്പസ്  അടച്ചു

Sunday 12 October 2025 12:43 AM IST

തേഞ്ഞിപ്പാലം : വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാലാ കാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. എല്ലാ വിദ്യാർത്ഥികളോടും ഹോസ്റ്റൽ ഒഴിഞ്ഞ് വീട്ടിൽ പോകാൻ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നിർദ്ദേശിച്ചു. സർവകലാശാലാ ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്‌സ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലുണ്ടായ എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് സംഘർഷത്തെ തുടർന്നാണ് നിർദ്ദേശം. ചില ബാലറ്റുകളിൽ പ്രിസൈഡിംഗ് ഓഫീസറുടെ ഒപ്പില്ലെന്ന് യു.ഡി.എസ്.എഫ് ആരോപിച്ചത് തർക്കത്തിനിടയാക്കി. സംഘർഷത്തിലേക്ക് വഴിമാറിയതോടെ പലതവണ പൊലീസ് ലാത്തിവീശി.