കൊച്ചിയിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി
കൊച്ചി: കൊച്ചിയിൽ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി. കൊച്ചി വാട്ടർ മെട്രോയുടെ മട്ടാഞ്ചേരി,വില്ലിംഗ്ടൺ ഐലൻഡ് ബോട്ട് ജെട്ടികളുടെ ഉദ്ഘാടനത്തിനുശേഷം മടങ്ങിയ മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ്ഹൗസിന് സമീപതെത്തിയപ്പോഴാണ് പ്രതിഷേധം. പൊലീസിന്റെ സുരക്ഷാമറികടന്നാണിത്. സമീപത്തെ സെന്റ് തെരേസാസ് കോളേജ് വളപ്പിൽ രക്ഷിതാക്കളെന്ന വ്യാജേന കാത്തുനിന്ന പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പാർക്ക് അവന്യു റോഡിൽ നിന്ന് ഗസ്റ്റ്ഹൗസ് റോഡിലേക്ക് പ്രവേശിച്ചയുടൻ കരിങ്കൊടികളും പാർട്ടിപതാകകളും മുദ്രാവാക്യവുമായി റോഡിലേക്ക് ചാടിവീഴുകയായിരുന്നു. തുടർന്ന് പ്രവർത്തകരെ അറസ്റ്റ്ചെയ്ത് നീക്കി. തൃശൂരിലും മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയിരുന്നു.