അക്ഷരബന്ധു പുരസ്കാരം
Sunday 12 October 2025 12:44 AM IST
ചാത്തന്നൂർ: വേളമാനൂർ ഭൂമിക്കാരൻ ആനന്ദാശ്രമം പബ്ളിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ അക്ഷരബന്ധു പുരസ്കാരം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ടിന് കവി കുരീപ്പുഴ ശ്രീകുമാർ സമർപ്പിച്ചു. പതിനൊന്നായിരത്തി ഒരുന്നൂറ്റി പതിനൊന്ന് രൂപയും ശില്പവും അടങ്ങിയതായിരുന്നു പുരസ്കാരം. ഭൂമിക്കാരൻ ഗ്രന്ഥശാല ഹാളിൽ നടന്ന സമ്മേളനത്തിൽ ബാബു പാക്കനാർ അദ്ധ്യക്ഷനായി. ഭൂമിക്കാരൻ ജേപ്പി, ചാത്തന്നൂർ വിജയനാഥ്, കോട്ടത്തല ശ്രീകുമാർ, ശ്രീകല ഭൂമിക്കാരൻ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. വായനോത്സവും ഭൂമിക്കാരൻ വാർത്താപത്രികയുടെ പ്രകാശനവും ഡോ. ധർമ്മരാജ് അടാട്ട് നിർവഹിച്ചു. കോട്ടത്തല ശ്രീകുമാർ ആദ്യപ്രതി സ്വീകരിച്ചു. കവിയരങ്ങിൽ പ്രമുഖ കവികൾ പങ്കെടുത്തു.