തുള്ളിമരുന്ന് വിതരണം
Sunday 12 October 2025 12:46 AM IST
കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ ബൂത്തുകൾവഴി ഇന്ന് അഞ്ച് വയസുവരെ പ്രായമുള്ള എല്ലാകുട്ടികൾക്കും പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. ജില്ലാതല ഉദ്ഘാടനം ഗവ. വിക്ടോറിയ ആശുപത്രിയിൽ രാവിലെ 8ന് എം.മുകേഷ് എം.എൽ.എ നിർവഹിക്കും. 138755 കുട്ടികൾക്കാണ് മരുന്ന് നൽകുക. 1790 ബൂത്തുകളും 37 ട്രാൻസിറ്റ് ബൂത്തുകളും 19 മൊബൈൽ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കും വാക്‌സിൻ നൽകും. ആരോഗ്യകേന്ദ്രങ്ങൾ, സ്‌കൂളുകൾ, അങ്കണവാടികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തും. തുടർന്നുള്ള ദിവസങ്ങളിലും തുള്ളിമരുന്ന് നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.