ജെ.സി.ബി വാടക വർദ്ധിപ്പിക്കും

Sunday 12 October 2025 12:47 AM IST
ജെ.സി.ബി

കൊല്ലം: നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ജെ.സി.ബി, ഹിറ്റാച്ചി, ക്രെയിൻ തുടങ്ങിയ വാഹനങ്ങളുടെ വാടക നിരക്ക് വർദ്ധിപ്പിക്കുമെന്ന് കൺസ്ട്രക്ഷൻ എക്വിപ്പ്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ കൊല്ലം മേഖലാ ഭാരവാഹികൾ അറിയിച്ചു. പത്ത് മുതൽ 20 ശതമാനം വരെയാണ് വർദ്ധനവ്. ഈ മാസം 13 മുതൽ നിലവിൽവരും. 12ന് മേഖലയിലെ എല്ലാ ജെ.സി.ബി, ഹിറ്റാച്ചി, ക്രെയിൻ വാഹനങ്ങൾ പണിമുടക്കിക്കൊണ്ട് ആശ്രാമം മൈതാനിയിൽ റേറ്റ് വർദ്ധന ജന ബോധവത്കരണ റാലി സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ജിജി കടവിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസി‌ഡന്റ് വിഷ്ണു പത്തനാപുരം ഫ്ളാഗ് ഓഫ് ചെയ്യും. പത്രസമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് സിയാദ്, സെക്രട്ടറി ഉല്ലാസ്, സനൽ, ഹക്കീം എന്നിവർ പങ്കെടുത്തു.