ശിവഗിരിയിൽ ശ്രീനാരായണ ദിവ്യസത്‌സംഗം
ശിവഗിരി: ശിവഗിരി ദൈവദശകസ്മാരക മന്ദിരത്തിൽ ആരംഭിച്ച ദിവ്യസത്‌സംഗം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. സത്‌സംഗത്തിലൂടെ ഗുരുദർശനം പഠിക്കുവാനും കുടുംബ ജീവിതം ഭദ്രമാക്കാനും സാധിക്കുന്നുവെന്ന് സ്വാമി പറഞ്ഞു. ഗുരുദർശന മഹിമ ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ശിവഗിരിയിൽ നിന്നും സന്യാസ സംഘം ആസ്ട്രേലിയിലേക്ക് ഇന്ന് പുറപ്പെടുമെന്നും സ്വാമി അറിയിച്ചു. സത്‌സംഗത്തിൽ ഗുരുധർമ്മപ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,സ്വാമി ദേവാത്മാനന്ദ എന്നിവർ ഉദ്ബോധനം നടത്തി. സ്വാമി അംബികാനന്ദ,സഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ,ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ,സഭ പി.ആർ.ഒ ഡോ. സനൽകുമാർ,ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല,കോ-ഓർഡിനേറ്റർ ചന്ദ്രൻ പുളിക്കുന്ന്,എക്സിക്യൂട്ടീവ് അംഗം ആറ്റിങ്ങൽ കൃഷ്ണൻകുട്ടി,മാതൃസഭ പ്രസിഡന്റ് ഡോ. അനിതാ ശങ്കർ,സെക്രട്ടറി ശ്രീജാഷാജി,യുവജന സഭ ചെയർമാൻ രാജേഷ് സഹദേവൻ,മോഹനൻ പഞ്ഞിവിള തുടങ്ങിയവർ പങ്കെടുത്തു.