93-ാമത് ശിവഗിരി തീർത്ഥാടനം: 501അംഗ കമ്മിറ്റിക്ക് രൂപം നല്‍കി
ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടന നടത്തിപ്പിനായി ശിവഗിരി മഠത്തിൽ ചേർന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും വിവിധ സംഘടനാ പ്രവർത്തകരുടെയും സംയുക്ത സമ്മേളനം 501അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. ഡിസംബർ 15 മുതൽ തീർത്ഥാടനകാലമായിരിക്കും. കമ്മിറ്റി രൂപീകരണ സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ കമ്മിറ്റി ലിസ്റ്റ് അവതരിപ്പിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, അഡ്വ.വി. ജോയി എം.എൽ.എ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻപ്രസിഡന്റ് കല്ലമ്പലം ബി.ജയപ്രകാശൻ , സെക്രട്ടറി അജി. എസ്.ആർ.എം, അഡ്വ. അനിൽകുമാർ, വർക്കല ഡി വൈ.എസ്.പി ബി. ഗോപകുമാർ, സ്വാമി അംബികാനന്ദ തുടങ്ങിയവർ സംസാരിച്ചു . സ്വാമി ശിവനാരായണ തീർത്ഥ , സ്വാമി വീരേശ്വരാനന്ദ , നഗരസഭ ചെയർമാൻ കെ.എം ലാജി , വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ, ഗുരുധർമ്മ പ്രചരണസഭ രജിസ്ട്രാർ കെ.ടി. സുകുമാരൻ, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.പി ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.