കൊച്ചിയിലെ ആ സ്വർണം ഒളിപ്പിച്ച് കടത്തിയത് ആര്? 181 യാത്രക്കാരും ശുചീകരണ തൊഴിലാളികളും അന്വേഷണ വലയിൽ
Sunday 12 October 2025 4:52 PM IST
കൊച്ചി: കൊച്ചി രാജ്യന്തര വിമാനത്താവളത്തിൽ പ്രഷർ പമ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 625 ഗ്രാം സ്വർണം കണ്ടെത്തിയ സംഭവത്തിൽ വിമാനത്തിലെത്തിയ 181 യാത്രക്കാരുടെയും ശുചീകരണ തൊഴിലാളികളുടെയും പങ്ക് അന്വേഷിക്കാൻ ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്. സ്വർണം കടത്താൻ ശ്രമിച്ച ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ സ്വർണം ആരുടേതാണെന്ന് കണ്ടെത്താനാണ് എല്ലാ യാത്രക്കാരെയും തൊഴിലാളികളെയും കേന്ദ്രീകരിച്ച് ഡി ആർ ഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വിദേശത്ത് നിന്ന് എത്തിയ വിമാനത്തിലെ യാത്രക്കാരെ ലക്ഷ്യമിട്ടാണ് കടത്ത് സംഘം ഈ മാർഗം സ്വീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശുചിമുറിയിൽ ഉപേക്ഷിച്ച സ്വർണം പുറത്തുള്ളവർക്ക് കൈമാറാനായിരുന്നായിരുന്നു പദ്ധതി. സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ പിടികൂടാനാകുമെന്നാണ് ഡി ആർ ഐ അധികൃതർ അറിയിച്ചത്.