ഡ്രില്ലിംഗ്  മെഷീൻ  തലയിൽ  തുളച്ചുകയറി;   രണ്ടരവയസുകാരന്  ദാരുണാന്ത്യം

Sunday 12 October 2025 6:21 PM IST

തിരുവനന്തപുരം: ഡ്രില്ലിംഗ് മെഷീൻ തലയിൽ തുളച്ചുകയറി രണ്ടരവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കോട്ടക്കകം പടിഞ്ഞാറെനടയ്ക്ക് സമീപമാണ് സംഭവം നടന്നത്. ധ്രുവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിനായി ആണ് ഡ്രില്ലിംഗ് മെഷീൻ കൊണ്ടുവന്നത്. കുട്ടി ഇതെടുത്തപ്പോഴാണ് അപകടം ഉണ്ടായത്.