തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒരാൾ പിടിയിൽ

Sunday 12 October 2025 6:35 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ 360 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശി സെന്തിൽ രാജേന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

സ്വർണക്കടത്തിനായി ഇയാൾ സ്വീകരിച്ച രീതിയാണ് കസ്റ്റംസിനെ അമ്പരപ്പിച്ചത്. ജീൻസുകൾക്കുള്ളിൽ തുന്നിച്ചേർത്താണ് സ്വർണം കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണം ഒളിപ്പിച്ച നിലയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.