ഓക്സല്ലോ ഫെസ്റ്റ് സംഘടിപ്പിച്ചു

Monday 13 October 2025 12:57 AM IST
അഴിയൂർ പഞ്ചായത്തിൽ ഓക്സില്ലോ ഫെസ്റ്റ് ക ഷാഹുൽ ഹമീദ് ക്ലാസെടുക്കുന്നു

വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ ആഭിമുഖ്യത്തിൽ വാർഡ്തല ഓക്സിലറി അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. കുടുംബശ്രീയിൽ അംഗമല്ലാത്ത 18 വയസ്സ് മുതൽ 40 വയസ്സു വരെയുള്ള യുവതികൾക്ക് പ്രവേശനം നൽകുന്ന കുടുംബശ്രീയുടെ നൂതന പദ്ധതിയാണ് ഓക്സിലറി ഗ്രൂപ്പുകൾ. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്ക് ഉയർത്തി സ്ത്രീശക്തികരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപീകരിക്കുന്നത്. ഓക്സില്ലോ ഫെസ്റ്റ് അഴിയൂർ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് മെമ്പർ അനിത അദ്ധ്യക്ഷത വഹിച്ചു. ഇന്റേർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ് ക്ലാസെടുത്തു. നിത്യ, രാഗശ്രീ, പ്രവീണ പ്രസംഗിച്ചു.