പാലേരി കണാരൻമാസ്റ്റർ അനുസ്മരണം
Monday 13 October 2025 12:06 AM IST
കുന്ദമംഗലം: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ദീർഘനാൾ പ്രസിഡന്റായി പ്രവർത്തിച്ച പാലേരി കണാരൻ മാസ്റ്ററുടെ 41-ാം അനുസ്മരണസമ്മേളനം നടത്തി.മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം നിർവഹിച്ചു. എം.എം. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശശികുമാർ പുറമേരിമുഖ്യപ്രഭാഷണം നടത്തി. പി. പ്രകാശൻ അനുസ്മരണപ്രമേയം അവതരിപ്പിച്ചു. വി.കെ. അനന്തൻ, പി.കെ. സുരേഷ് ബാബു, കെ.ടി.കെ. അജി, കെ.ടി. രാജൻ, ടി.ടി.ഷിജിൻ, സി.കെ.ശ്രീജിത്, ടി.ലൂബിന, ഡോ. എം.കെ. ജയരാജ്, അരുൺ ബാബു, സിജി എം റോഹൻ പ്രഭാകർ, ടി.കെ.രാജേഷ്, ടി.പി. രാജീവൻ, കെ. ഹരീന്ദ്രൻ, പുതിയാടത്തിൽ ചന്ദ്രൻ, എം. ബൈജു, കെ.എം.സുരേഷ് ബാബു, എസ്. ഷാജു, കെ.പി.ഷാബു പ്രസംഗിച്ചു.