ബധിര വിദ്യാലയം സൗഹൃദ സംഗമം

Monday 13 October 2025 12:20 AM IST
സൗഹൃദ സംഗമം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

ചെർക്കള: മാർത്തോമ ബധിര വിദ്യാലയത്തിൽ മാർത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുമായി സൗഹൃദ സംഗമം നടത്തി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി സി.ടി അഹമ്മദലി, ഖാദർ ബദ്രിയ അബ്ദുള്ള ഹസൈനാർ ബദരിയ, മനുലാൽമേലത്ത്, ജെയിംസ്, ബൽരാജ്, അബ്ദുൾ റഹ്മാൻ, എൻ. നന്ദികേശൻ, ഇ. ശാന്തകുമാരി, നാസർ ചെർക്കള, മെത്രപോലിത്തൻ സെക്രട്ടറി ഫാ. ഡോ. കെ.ഇ ഗീവർഗീസ്, ചാപ്ലിൻ ഫാ. ജെസ്റ്റിൻ ജെ സാം, ഫാ. പ്രിയേഷ് കളരിമുറിയിൽ, ഫാ. അനീഷ് തോമസ്, ഫാ. ജോർജ് വർഗീസ്, സുലൈഖ മാഹിൻ, വിനോദ് കുമാർ, ഡോ. ജയരാജ്, ജോഷിമോൻ എന്നിവർ സംസാരിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു ബേബി സ്വാഗതവും സ്കൂൾ പ്രധാനാദ്ധ്യാപിക ഷീല നന്ദിയും പറഞ്ഞു.