കൊങ്കൺ വഴിയുളള ട്രെയിനുകൾക്ക് 21മുതൽ സമയമാറ്റം

Monday 13 October 2025 12:00 AM IST

തിരുവനന്തപുരം: മൺസൂൺ ടൈംടേബിൾ പിൻവലിച്ചതോടെ കൊങ്കൺപാത വഴിയുള്ള ട്രെയിനുകൾക്ക് 21മുതൽ പുതിയ സമയക്രമം. നോൺ മൺസൂൺ ടൈം ടേബിൾ പ്രകാരമുള്ള സമയക്രമത്തിലാണ് ട്രെയിനുകൾ ഓടുക. ഷൊർണൂരിനും മംഗളൂരു ജംക്ഷനും ഇടയിലുള്ള സ്റ്റേഷനുകളിലാണ് സമയക്രമത്തിൽ കാര്യമായ മാറ്റമുള്ളത്. എൻടിഇഎസ് വഴിയോ, ഹെൽപ് ലൈനായ 139 വഴിയോ ട്രെയിനുകളുടെ സമയക്രമം അറിയാം. ട്രെയിനുകൾക്ക് വേഗത വർദ്ധിക്കുമെന്നതാണ് ഇതിന്റെ നേട്ടം.