വിഷൻ 2031 ആരോഗ്യ സെമിനാർ നാളെ
തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിഷൻ 2031 'ദശാബ്ദത്തിന്റെ നേട്ടങ്ങൾ ഭാവി കാഴ്ച്ചപ്പാടുകൾ' എന്ന പേരിൽ ആരോഗ്യ സെമിനാർ നാളെ നടക്കും. പത്തനംതിട്ട തിരുവല്ല ബിലിവേഴ്സ് കൺവെൻഷൻ സെന്ററിൽ രാവിലെ 9.30ന് സെമിനാർ ആരംഭിക്കും. കേരളത്തിന്റെ ആരോഗ്യ മേഖല വിഷൻ 2031 നയരേഖ മന്ത്രി വീണാ ജോർജ് അവതരിപ്പിക്കും. ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങളെ കുറിത്ത് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ.എൻ.ഖോബ്രഗഡെ റിപ്പോർട്ട് അവതരിപ്പിക്കും. ജീവിതശൈലീ രോഗങ്ങൾ,മെഡിക്കൽ ഗവേഷണം,പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക ശാസ്ത്രം,ആയുഷ് മേഖലയും കേരളത്തിന്റെ ആരോഗ്യ വികസന കാഴ്ച്ചപ്പാടുകളും,സാംക്രമിക രോഗങ്ങൾ ഏകാരോഗ്യ പദ്ധതി,ട്രോമകെയർ,അത്യാഹിത പരിചരണം,ദുരന്ത നിവാരണവും ആരോഗ്യ വിഷയങ്ങളും,സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം,തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം,മരുന്ന് ഗവേഷണം,ഉത്പാദനം,ചികിത്സയുടെ ഭാവി, ഫുഡ് സേഫ്റ്റി എന്നിവയിൽ വിദഗ്ദ്ധർ സംസാരിക്കും.