നുവാൽസിൽ വിവിധ നിയമ കോഴ്‌സുകൾ

Monday 13 October 2025 12:04 AM IST

കൊച്ചി: നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) പി എച്ച്.ഡി പ്രോഗ്രാം, എക്‌സിക്യൂട്ടീവ് എൽ എൽ.എം പ്രോഗ്രാം, പി.ജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. 55 ശതമാനം മാർക്കോടെ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പി എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. യു.ജി.സി- നെറ്റ് നേടിയവർ പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. അപേക്ഷകൾ ഒക്ടോബർ 29ന് മുമ്പ് നുവാൽസിൽ ലഭിക്കണം.

എക്‌സിക്യൂട്ടീവ് എൽ എൽ.എം

നിയമ മേഖലയിൽ പ്രവൃത്തിപരിചയമുള്ള പ്രൊഫഷണലുകൾക്കായി രൂപകല്പന ചെയ്ത എക്‌സിക്യൂട്ടീവ് എൽ എൽ.എം പ്രോഗ്രാമിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. 15 സീറ്റുകളുള്ള ഈ പ്രോഗ്രാമിൽ 35 ശതമാനം സീറ്റുകൾ ജഡ്ജിമാർക്കും അഭിഭാഷകർക്കും 20 ശതമാനം പൊതുമേഖലാ നിയമ ഉദ്യോഗസ്ഥർക്കും 10 ശതമാനം സ്വകാര്യ മേഖലയിലെ നിയമ ഉദ്യോഗസ്ഥർക്കും സംവരണം ചെയ്തിട്ടുണ്ട്. കേരള സർക്കാരിന്റെ സംവരണ നിബന്ധനകൾ അനുസരിച്ചാണ് പ്രവേശനം.

ഹൈക്കോടതി അവധിക്കാലത്തും പൊതു അവധികളിലും പൂർണദിന ക്ലാസുകളുണ്ടാകും. കോൺസ്റ്റിറ്റ്യൂഷണൽ ലാ ആണ് ഈ വർഷത്തെ സ്‌പെഷ്യലൈസേഷൻ.

മെഡിക്കൽ ലാ ആൻഡ് എത്തിക്‌സ്, സൈബർ ലാ, ഇൻഷ്വറൻസ് ലാ, ബാങ്കിംഗ് ലാ, എഡുക്കേഷൻ ലാസ് ആൻഡ് മാനേജമെന്റ് എന്നീ പി.ജി ഡിപ്ലോമാ ഏകവർഷ കോഴ്‌സുകളുടെ ക്ലാസുകൾ അവധി ദിവസങ്ങളിലും വരാന്ത്യത്തിലുമാണ് നടക്കുക. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ 31 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കും www.nuals.ac.in. ഫോൺ: 9446899006, 9446899035.

എം.​ബി.​എ​ ​ഇ​ൻ​ ​ഫോ​റ​സ്റ്റ് ​മാ​നേ​ജ്മെ​ന്റ്

കൊ​ച്ചി​:​ ​ഭോ​പ്പാ​ലി​ലെ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫോ​റ​സ്റ്റ് ​മാ​നേ​ജ്മെ​ന്റി​ൽ​ ​(​I​I​F​M​)​ ​എം.​ബി.​എ​ ​പ​ഠി​ക്കാ​ന​വ​സ​രം.​ ​ഫോ​റ​സ്ട്രി​ ​മാ​നേ​ജ്മെ​ന്റ്,​ ​സ​സ്റ്റെെ​യ്ന​ബി​ലി​റ്റി​ ​മാ​നേ​ജ്മെ​ന്റ്,​ ​ഡെ​വ​ല​പ്മെ​ന്റ് ​&​ ​സ​സ്റ്റെെ​യ്ന​ബി​ൾ​ ​ഫി​നാ​ൻ​സ്,​ ​സ​സ്റ്റെെ​യ്ന​ബി​ൾ​ ​ഡെ​വ​ല​പ്മെ​ന്റ് ​എ​ന്നി​വ​യി​ൽ​ ​സ്പെ​ഷ്യ​ലൈ​സേ​ഷ​നു​ണ്ട്.​ ​കേ​ന്ദ്ര​വ​നം,​ ​പ​രി​സ്ഥി​തി,​ ​കാ​ലാ​വ​സ്ഥാ​ ​മ​ന്ത്രാ​ല​യ​ത്തി​നു​ ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​മാ​ണ് ​I​I​F​M. 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ലു​ള്ള​ ​ബി​രു​ദ​മാ​ണ് ​അ​പേ​ക്ഷി​ക്കാ​ൻ​ ​വേ​ണ്ട​ ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​മാ​ർ​ക്കി​ൽ​ ​ഇ​ള​വു​ ​ല​ഭി​ക്കും.​ ​ബി​രു​ദം​ ​അ​വ​സാ​ന​ ​വ​ർ​ഷ​ക്കാ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​C​A​T,​ ​X​A​T,​ ​M​A​T,​ ​C​M​A​T​ ​എ​ന്നീ​ ​ദേ​ശീ​യ​ത​ല​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​ഷോ​ർ​ട്ട്ലി​സ്റ്റ് ​ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ​ഇ​ന്റ​ർ​വ്യൂ​വും​ ​ഉ​ണ്ടാ​കും.​ ​ചെ​ന്നൈ,​ ​ബം​ഗ​ളു​രു,​ ​ഡ​ൽ​ഹി,​ ​അ​ഹ​മ്മ​ദാ​ബാ​ദ്,​ ​ഭോ​പ്പാ​ൽ,​ ​കൊ​ൽ​ക്ക​ത്ത,​ ​ഗു​വാ​ഹ​ട്ടി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ഇ​ന്റ​വ്യൂ.

സീ​റ്റു​കൾ ..................... ഫോ​റ​സ്റ്റ് ​മാ​നേ​ജ്മെ​ന്റ്-​ 150,​ ​സ​സ്റ്റെെ​യ്ന​ബി​ലി​റ്റി​ ​മാ​നേ​ജ്മെ​ന്റ് ​-​ 75,​ ​ഡെ​വ​ല​പ്മെ​ന്റ് ​&​ ​സ​സ്റ്റെെ​യ്ന​ബി​ൾ​ ​ഫി​നാ​ൻ​സ്-​ 75,​ ​സ​സ്റ്റെെ​യ്ന​ബി​ൾ​ ​ഡെ​വ​ല​പ്മെ​ന്റ്-​ 75​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഓ​രോ​ ​സ്പെ​ഷ്യ​ലൈ​സേ​ഷ​നി​ലെ​യും​ ​സീ​റ്റു​നി​ല. അ​പേ​ക്ഷാ​ ​ഫീ​സ്:​ 1500.​ ​വെ​ബ്സൈ​റ്റ്:​ ​i​i​f​m.​a​c.​i​n.

ലാ​ ​അ​ക്കാ​ഡ​മി​യി​ൽ​ ​സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ലാ​ ​അ​ക്കാ​ഡ​മി​ ​ലാ​ ​കോ​ളേ​ജി​ൽ​ ​ആ​രം​ഭി​ച്ച​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പ​ഞ്ച​വ​ത്സ​ര​ ​ബി.​എ​സ്‌​സി​‌​(​ഐ.​ടി.​)​ ​എ​ൽ​‌​എ​ൽ.​ബി​‌​ ​കോ​ഴ്സി​ന് ​ഏ​താ​നും​ ​സീ​റ്റു​ക​ൾ​ ​ഒ​ഴി​വു​ണ്ട്.​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഒ​ക്ടോ​ബ​ർ​ 15,16​ ​തീ​യ​തി​ക​ളി​ൽ​ ​രാ​വി​ലെ​ 11​നും​ ​വൈ​കി​ട്ട് 5​ ​നും​ ​ഇ​ട​യി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​ഒ​റി​ജി​ന​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ ​കോ​ളേ​ജ് ​ഓ​ഫീ​സി​ൽ​ ​ഹാ​ജ​രാ​ക​ണം. പ്ല​സ്ടു​വി​ന് 45​ ​ശ​ത​മാ​ന​മോ​ ​കൂ​ടു​ത​ലോ​ ​മാ​ർ​ക്ക് ​ല​ഭി​ച്ച​ ​ഏ​ത് ​സ്ട്രീ​മി​ൽ​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​അ​ഡ്മി​ഷ​ൻ​ ​നേ​ടാം.​ ​ഫോ​ൺ. 917012578486

ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ബി​രു​ദ​ദാ​നം​ ​നാ​ളെ

തൃ​ശൂ​ർ​ ​:​ ​ആ​രോ​ഗ്യ​ ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ബി​രു​ദ​ദാ​ന​ ​ച​ട​ങ്ങ് 14​ന് ​രാ​വി​ലെ​ 11​ന് ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​കോ​ളേ​ജ് ​അ​ലു​മ്‌​നി​ ​അ​സോ​സി​യേ​ഷ​ൻ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കും.​ ​ഗ​വ​ർ​ണ​ർ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്ക​ർ​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ൽ​ ​സ്വാ​ഗ​തം​ ​പ​റ​യും.​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം,​ ​പി.​ജി​ ​ഡി​പ്ലോ​മ,​ ​പി​‌​എ​ച്ച്.​ഡി​ ​നേ​ടി​യ​ 2,099​ ​പേ​ർ​ക്ക് ​ബി​രു​ദ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വി​ത​ര​ണം​ ​ചെ​യ്യും.​ ​മെ​ഡി​ക്ക​ൽ​ ​പി.​ജി​യി​ൽ​ 1161​ ​പേ​ർ​ക്കും​ ​മെ​ഡി​ക്ക​ൽ​ ​സൂ​പ്പ​ർ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​യി​ൽ​ 144​ ​പേ​ർ​ക്കും​ ​ഫാം​ ​ഡി​യി​ൽ​ 260​ ​പേ​ർ​ക്കും​ ​ബി​രു​ദ​ദാ​നം​ ​ന​ട​ത്തും.