സാമൂഹിക വിരുദ്ധ ശല്യം രൂക്ഷം
Sunday 12 October 2025 11:13 PM IST
കൊടുമൺ: ഇടത്തിട്ട നാലുതുണ്ടിപ്പടിയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായി .വൈകുന്നേരമായാൽ ഈ ഭാഗത്ത് സാമൂഹിക വിരുദ്ധർ റോഡ് കൈയടക്കുന്ന സ്ഥിതിയാണ്. കൂട്ടം കൂടി മദ്യപിക്കുകയും തുടർന്നു റോഡിൽ ബഹളവും സംഘട്ടനവും ഉണ്ടാക്കുന്നതായുമാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയിൽ മദ്യപിച്ച് ഈ സംഘം റോഡിൽ നിരവധി മദ്യക്കുപ്പികൾ പൊട്ടിച്ച് വിതറി ഇടുകയും ചെയ്തു.ഇത് മൂലം വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും പോകുവാൻ കഴിയാത്ത സാഹചര്യമുണ്ടായി.രാത്രി കാലങ്ങളിൽ പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഞ്ചാവ് വില്പനയും വ്യാപകമായി നടക്കുന്നുണ്ട് എന്ന് നാട്ടുകാർ പറഞ്ഞു.