ഓച്ചിറയിൽ തൊഴിൽ മേള

Monday 13 October 2025 12:02 AM IST

ഓച്ചിറ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീ മിഷനും വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള ഇന്ന് രാവിലെ 10ന് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. ഓട്ടോ മൊബൈൽ, ബാങ്കിംഗ്, ഫിനാൻസ്, സെയ്ൽസ് മേഖലയിലുള്ള പ്രമുഖ സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുക്കും. ബ്ലോക്ക് പരിധിയിലെ ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവ, തൊടിയൂർ എന്നീ പഞ്ചായത്തുകളിൽ നിന്ന് ഡി.ഡബ്ല്യു.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതും പഞ്ചായത്തുകളിൽ കുടംബശ്രീ മുഖേന തയ്യാറാക്കിയ ഉദ്യോഗാർത്ഥികളെ സംഘടിപ്പിച്ചുമാണ് തൊഴിൽ മേള നടത്തുന്നത്. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും.