പുസ്തക പ്രകാശനം
Monday 13 October 2025 12:06 AM IST
പരവൂർ: പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക എസ്.മിഥില എഴുതിയ കോർണുകോപിയ എന്ന പുസ്തകത്തിന്റെ പ്രകാശനം പരവൂർ കോങ്ങാൽ എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്നു. പരവൂർ നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ പുസ്തക പ്രകാശനം നിർവഹിച്ചു. കൊട്ടിയം എം.എം എൻ.എസ് എസ് കോളേജിലെ റിട്ട. അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.ബി.ശ്രീലത ആദ്യപ്രതി ഏറ്റുവാങ്ങി. പൊഴിക്കര ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഷൈൻ.എസ്.കുറുപ്പ് അദ്ധ്യക്ഷനായി. കഥാകൃത്ത് കാഞ്ഞാവെളി വിജയകുമാർ, നഗരസഭാ കൗൺസിലർ എസ്.അനീഷ, പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ജോൺ ക്രിസ്റ്റഫർ, പരവൂർ സജീബ്, എസ്.മിഥില എന്നിവർ സംസാരിച്ചു.