സൗജന്യനേത്ര പരിശോധന ക്യാമ്പ്

Monday 13 October 2025 12:07 AM IST

കോട്ടയ്ക്കൽ: ദേശീയ സേവാഭാരതി കോട്ടക്കൽ യൂണിറ്റും കോട്ടക്കൽ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും ചേർന്ന് കോട്ടയ്ക്കൽ നായാടിപ്പാറ മഹിളാസമാജത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്നുവരെ നടന്ന ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുത്തു. ഡോ.സുബി സുൽത്താന ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. സേവാഭാരതി കോട്ടക്കൽ യൂണിറ്റ് പ്രസിഡന്റ് കെ.എം.ഹരിദാസ് ,സെക്രട്ടറി രമേശ് ചന്ദ്രൻ , ട്രഷറർ എൻ. അജിതകുമാരി ,പി.നാരായണൻകുട്ടി വി.കെ.മുരളീധരൻ, വസന്തകുമാരി , ശ്യാമളാ രാംദാസ് ,സുരേഷ് മങ്ങാട്ടിൽ , ജനാർദ്ദനൻ ,വി.കെ.സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.