കിറ്റ് വിതരണം

Monday 13 October 2025 12:08 AM IST

തിരൂർ : നിക്ഷയ്‌മിത്ര പദ്ധതി പ്രകാരം ക്ഷയരോഗികൾക്കുള്ള പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ചെറിയമുണ്ടം ഇരിങ്ങാവൂർ ടൗൺ ടീം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ തിരൂർ ടിബി യൂണിറ്റിലെ രോഗികൾക്കുള്ള പോഷകാഹാര കിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയുടെ സാന്നിദ്ധ്യത്തിൽ തിരൂർ ജില്ലാ ആശുപത്രി ആർ.എം.ഒ. ഡോ. ബബിതയ്ക്ക് കൈമാറി. പ്രസ്തുത പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നസീബ അസീസ് മയ്യേരി, എച്ച്.എം.സി. മെമ്പർ പാറപ്പുറത്ത് കുഞ്ഞുട്ടി, ഇരിങ്ങാവൂർ ടൗൺ ടീം ക്ലബ്ബ് പ്രസിഡന്റ് അനസ്, സെക്രട്ടറി എം.സവാദ്, പ്രവാസി വിംഗ് മെമ്പർ പി.മെഹബൂബ്,​ സി. ഹക്കീം, ഹസീബ്, ഷംസീർ, ജംഷീർ, ഷിബിലി, ബാദുഷ, ദിൽഷാദ്, സീനിയർ നഴ്സിംഗ് ഓഫീസർമാരായ മഞ്ജു, ഉഷ, എന്നിവരും ടി.ബി യൂണിറ്റ് സ്റ്റാഫുകളായ അരുൺ, അനീഷ്, മാർട്ടിൻ, ജിഷ എന്നിവർ പങ്കെടുത്തു.