ബസ് സർവീസ് ഫ്ളാഗ് ഓഫ്
Monday 13 October 2025 12:09 AM IST
കൊട്ടാരക്കര: കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എട്ട് റൂട്ടുകളിലേക്കുള്ള പുതിയ സർവീസുകൾക്കായി അനുവദിച്ച പത്ത് പുതിയ ബസുകൾ മന്ത്രി കെ.എൻ.ബാലഗോപാൽ ഫ്ളാഗ് ഓഫ് ചെയ്തു. കൊല്ലൂർ മൂകാംബിക ക്ഷേത്രം, ബംഗളൂരു എന്നിവിടങ്ങളിലേക്ക് എ.സി സീറ്റർ കം സ്ളീപ്പർ ക്ളാസ് ബസുകളും സുൽത്താൻ ബത്തേരി, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് നാല് നോൺ എ.സി പ്രീമിയം ബസുകളോടെ രണ്ടുവീതം സർവീസുകളും തിരുവനന്തപുരം, കോട്ടയം ഭാഗങ്ങളിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്കായി അനുവദിച്ച രണ്ട് ബസുകളും ബഡ്ജറ്റ് ടൂറിസം സർവീസുകൾക്കായുള്ള സൂപ്പർ ഡീലക്സ് ബസുമാണ് ഫ്ളാഗ് ഓഫ് ചെയ്ത് സർവീസ് തുടങ്ങിയത്. കാരുവേലിൽ, മുളവന, കൊല്ലം റൂട്ടിലും പുതിയ ഓർഡിനറി ബസുകൾ സർവീസ് നടത്തും.