കോട്ടക്കൽ വലിയ പറമ്പ് വട്ടപ്പാറ റോഡ് തകർന്നു: പ്രദേശവാസികൾ ദുരിതത്തിൽ

Monday 13 October 2025 12:10 AM IST

കോട്ടക്കൽ: വലിയപറമ്പ് വട്ടപാറ റോഡിൽ ഗ്യാസ് ലൈൻ പദ്ധതിക്ക് വേണ്ടി പൊളിച്ച റോഡിൽ ഗതാഗതം ദുഷ്‌ക്കരമായി. റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാത്തതിനാൽ ഓട്ടോറിക്ഷകൾ പോലും വിളിച്ചാലും വരാത്ത അവസ്ഥയാണ്. ഇത് കൊണ്ട് പ്രായമാവരും സ്ത്രീകളും കുട്ടികളും ബുദ്ധിമുട്ടിലാണ്. ഈ റോഡിൽ എൻ.എസ്.എസ് സ്‌കൂൾ, പ്രാഥമികാരോഗ്യകേന്ദ്രം, പള്ളി എന്നിവിടങ്ങളിലേക്ക് പോകുന്ന നിരവധി ആളുകൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. വലിയ പറമ്പ് നിന്നാരംഭിച്ച് വില്ലൂരലേക്കുള്ള ഈ റോഡിൽ ഏകദേശം ഒന്നര കലോമീറ്റർ ദൂരം വട്ടപ്പാറ വരെയാണ് റോഡ് പൂർണ്ണമായി തകർന്നിട്ടുള്ളത്. റോഡ് ഉടനെ ഗതാഗത യോഗ്യമാക്കാൻ നടപടി എടുക്കാൻ അധികൃതർ തയാറാകണമെന്ന് വലിയപറമ്പ് വാർഡ് കോൺഗ്രസ്‌കമ്മിറ്റി ആവശ്യപെട്ടു, വാർഡ് പ്രസിഡന്റ് സുലൈമാൻ പൂക്കയിൽ, ജന.സെക്രട്ടറി സിയാഫി ബാബു, വടക്കൻ മൊയ്തീൻ, വി.കെ ഹംസ എന്നിവർ ചേർന്ന് നഗരസഭാ അധികൃതർക്ക് നിവേദനം നൽകി.